കേരളത്തില്‍ റെക്കോർഡ് പോളിങ്. രാത്രി വൈകിയും നീണ്ട നിര തുടരുകയാണ്. 1.97 കോടി ആളുകൾ വോട്ടുചെയ്തെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 76.35 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 74.02 ശതമാനം വോട്ടാണ് ചെയ്തത്.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ വൻപോളിങാണ് ഇക്കുറി നടന്നത്. ഇക്കൂട്ടത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ പോളിങ് ഉയർന്നത് ആർക്ക് ഗുണമാകുെമന്ന് ആശങ്കയും പ്രതീക്ഷകളും മുന്നണികളിൽ സജീവമാണ്. പത്തനംതിട്ട മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം ഇവിടെ 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ആറന്മുളയിലാണ്. 71 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്.
കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. എട്ട് മണ്ഡലങ്ങളില്‍ 2014 നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് പോളിങ് കൂടിയത്. രാവിലെമുതല്‍ത്തന്നെ സംസ്ഥാനത്തെമ്പാടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.
കാസർകോട് 75.24
കണ്ണൂർ – 81.06
വടകര – 77.99
വയനാട് – 79.01
കോഴിക്കോട് – 74.45
മലപ്പുറം – 74.23
പൊന്നാനി – 71.95
പാലക്കാട് – 76.01
ആലത്തൂർ – 75.30
തൃശൂർ – 75.90
ചാലക്കുടി – 78.40
എറണാകുളം – 74.55
ഇടുക്കി – 75.89
കോട്ടയം – 73.43
ആലപ്പുഴ – 77.80
മാവേലിക്കര – 72.98
പത്തനംതിട്ട – 73.01
കൊല്ലം – 73.30
ആറ്റിങ്ങൽ – 77.53
തിരുവനന്തപുരം – 72.48
Leave a Reply