സിപിഎം എംഎല്‍എ പി.വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സന്ദേശം പുറത്തായതിനെ തുടര്‍ന്ന് പത്തനംതിട്ട എസ്.പി എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.

പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു . ഇതു പ്രകാരമാണ് എസ്.സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

അതിനിടെ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചു. എച്ച്. വെങ്കിടേഷിനെയോ ബല്‍റാം കുമാറിനോ പകരം ചുമതല നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം സീനിയര്‍ ഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തിലായിരുക്കും നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസിലെ ഉന്നതര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടായ വന്‍ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.

കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.