കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. ശബരിമല വിഷയം സജീവ ചർച്ചയായ പത്തനംതിട്ടയിൽ എൽഡിഎഫ് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.