മലയാളം യുകെ ന്യൂസ് ബ്യുറോ

തനിക്കു വെള്ളക്കാരനായ ഡോക്ടറെ തന്നെ വേണമെന്ന് ആവശ്യപ്പെട്ട രോഗിയെ ആശുപത്രി അധികൃതർ പുറത്താക്കി . അതെ സമയം ന്റെ ആവശ്യം നിരാകരിച്ച ആശുപത്രിക്കെതിരെ രോഗി പരാതി എഴുതി സമർപ്പിച്ചു. റൈറ്റിംഗ്ടൺ വിഗൻ ലീ എൻ‌എച്ച്എസ് ട്രസ്റ്റ് ഒരു എൻ‌എച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റ് ആശുപത്രിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് . തന്നെ പരിശോധിക്കാൻ ഒരു വെള്ളക്കാരനായ ഡോക്ടറെ ലഭിക്കുമോ എന്ന് ആദ്യം അന്വേഷിച്ച വ്യക്തി അങ്ങനെ ലഭിക്കില്ല എന്ന് അറിഞ്ഞ ഉടൻ തന്നെ ഒരു പരാതി എഴുതി ആശുപത്രിക്ക് സമർപ്പിക്കുകയായിരുന്നു. റൈറ്റിംഗ്ടൺ വിഗൻ ലീ എൻ‌എച്ച്എസ് ട്രസ്റ്റ് ഒരു എൻ‌എച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ആൻഡ്രൂസ് ഫോസ്റ്ററാണ് “പരിതാപകരമായ” അവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയെ സംഭവസ്ഥലത്തുവച്ചുതന്നെ പുറത്താക്കി എന്നും, ഇത് ഉടൻ തന്നെ പോലീസിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ലണ്ടനിൽ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് പോലീസ് : മേയ് മാസത്തിൽ കാണാതായ ഇരുപതു വയസ്സുള്ള ഹംഗേറിയൻ യുവതിയുടേത് എന്ന് നിഗമനം

രോഗിയോട് ഇടപെട്ട സ്റ്റാഫുകൾ ഏറെ സമ്മർദ്ദത്തിലായി എന്നും വളരെ പരിതാപകരമായ അവസ്ഥയാണ് ഇത് എന്നും അദ്ദേഹം ആവർത്തിച്ചു. ട്രസ്റ്റ് വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് “ഈ വ്യക്തിയെ ഞങ്ങൾ പുറത്താക്കി” എന്നായിരുന്നു മറുപടി. ആശുപത്രി ക്കെതിരായി ഈ വിഷയത്തിൽ അയാൾ പരാതി എഴുതിയ സ്ഥിതിക്ക് പോലീസ് ഇടപെട്ടേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമ സ്വഭാവം കാണിക്കുകയോ പരിധിവിട്ട് പെരുമാറുകയോ ചെയ്തു ബ്ലാക്ക് ലിസ്റ്റിൽ ആയ രോഗികളെ പുറത്താക്കാനുള്ള അധികാരം എൻഎച്ച്എസ് ഓർഗനൈസേഷനുകൾക്കുണ്ട്. എന്നാൽ അവർക്ക് എമർജൻസി ചികിത്സയും മറ്റും ലഭ്യമാക്കുന്നതിന് തടസ്സമില്ല.
1.2 മില്യൻ സ്റ്റാഫുകളിൽ 30 ശതമാനം പേരും രോഗികളിൽ നിന്ന് ഏതെങ്കിലും വിധത്തിൽ അധിക്ഷേപങ്ങൾ സഹിക്കുന്നവരാണ്. എന്നാൽ കറുത്തവർഗ്ഗക്കാരും എത്തിനിക് മൈനോറിറ്റിയിൽ ഉള്ളവരുമാണ് ഉയർന്ന തോതിൽ ഇത് നേരിടുന്നവർ.