നോമ്പ് കാലത്ത് മുസ്ലീം ഭവനങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവങ്ങളാണ് പത്തിരിയും കോഴിക്കറിയും. നോമ്പുതുറ കഴിഞ്ഞ് പള്ളിയിലെല്ലാം പോയി വന്നു കഴിഞ്ഞാല്‍ ഒട്ടുമിക്ക ആളുകളും ആവശ്യപ്പെടുന്ന ഒന്നാണ് ഇത്.

എന്നാല്‍ പത്തിരി തയ്യാറാക്കുമ്പോള്‍ അതില്‍ ചില പാകപ്പിഴകള്‍ വന്നാല്‍ അത് പത്തിരി മൊത്തം കുളമാകാന്‍ കാരണമാകും. നല്ല നൈസ് ആയിട്ടുള്ള പൂപോലെയുള്ള പത്തിരി വേണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പത്തിരി തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി. നല്ല സ്വാദിഷ്ഠമായ നൈസായിട്ടുള്ള പത്തിരി തയ്യാറാക്കാം.

അരിപ്പൊടി വറുക്കുന്ന കാര്യത്തില്‍ തന്നെയാണ് ശ്രദ്ധ നല്‍കേണ്ടത്. കാരണം വറുക്കുന്നതിന്റെ പാകം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ അത് പത്തിരിയുടെ ഗുണത്തെ കാര്യമായി തന്നെ ബാധിക്കും. മാവ് വെള്ളത്തില്‍ കുഴച്ചെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം മാവിന്റെ മാര്‍ദ്ദവം നോക്കി പാകത്തിന് വെള്ളമൊഴിച്ച് വേണം കുഴക്കാന്‍. വെള്ളം അധികമായാലും പത്തിരി ബോറാകും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നല്ലതു പോലെ വെട്ടിത്തിളച്ച വെള്ളത്തിലാണ് പത്തിരി മാവ് കുഴച്ചെടുക്കേണ്ടത്. എത്രത്തോളം കുഴക്കുന്നുവോ അത്രത്തോളം മാര്‍ദ്ദവും മാവിനും പത്തിരിക്കും കിട്ടുന്നു. പത്തിരിക്ക് പൊടി കുഴക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. വെള്ളം നല്ലതു പോലെ തിളച്ച് കഴിഞ്ഞാല്‍ തീ കുറച്ച് അതിലേക്കാണ് അരിപ്പൊടി ഇടേണ്ടത്.

പൊടി ഇടുമ്പോള്‍ തുടര്‍ച്ചയായി ഇളക്കാന്‍ ശ്രദ്ധിക്കണം. എത്രയും നന്നായി ഇളക്കുന്നുവോ അത്രയും മാവ് മാര്‍ദ്ദവമുള്ളതായി മാറും. അത്ര തന്നെ പത്തിരിയും സോഫ്റ്റ് ആയി മാറും. മിക്‌സ് ചെയ്ത ശേഷം മാവ് കുറച്ച് നേരത്തേക്ക് അടച്ച് വെക്കാം. ചൂട് കുറഞ്ഞ ശേഷം മാത്രമേ ഉരുള ആക്കി പരത്താന്‍ തുടങ്ങാവൂ.