നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന്‍ ജോര്‍ജിനെതിരെ നടപടിക്ക് ഒരുങ്ങവെയാണ് വീണ്ടും പൂഞ്ഞാര്‍ എംഎല്‍എയുടെ പരാമര്‍ശം.

സ്ത്രീ പുരുഷന്റെ ചങ്കാണ്. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീയ്ക്ക് സ്ഥാനം. അല്ലാതെ തലയിലല്ലെന്നും ജോര്‍ജ് പറഞ്ഞു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലപാടെടുക്കുന്നവരേയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. മനുഷ്യന്‍ വേണോ എന്ന് ചോദിച്ചാല്‍ കുരങ്ങ് മതി എന്ന് പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണം. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിണറായി പറഞ്ഞ് മനസിലാക്കണമെന്നും ജോര്‍ജ് പറഞ്ഞു.