പി.​സി. ജോ​ര്‍​ജി​ന്‍റെ കേ​ര​ളാ ജ​ന​പ​ക്ഷം ബി​ജെ​പി ന​യി​ക്കു​ന്ന എ​ന്‍​ഡി​എ​യി​ലേ​ക്കെ​ന്നു സൂ​ച​ന. ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ മു​ന്ന​ണി​യോ​ടു ജോ​ര്‍​ജ് കാ​ണി​ച്ച അ​ടു​പ്പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​പ്ര​ധാ​ന​മാ​യ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബി.ജെ.പി. നേതൃത്വം പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. അതേസമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിട്ടുണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കു​മെ​ന്ന് ജോ​ര്‍​ജ് പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിന്‍റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം സീ​റ്റു​ക​ള്‍​ക്കു പു​റ​മെ ചാ​ല​ക്കു​ടി, തി​രു​വ​ന​ന്ത​പു​രം സീ​റ്റു​ക​ളാ​ണ് കേരളാ ജനപക്ഷം മ​ത്സ​രി​ക്കാ​ന്‍ ആഗ്രഹിക്കുന്നത്. പൂ​ഞ്ഞാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സാ​മു​ദാ​യി​ക ഘ​ട​ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ട്ട​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ജ​ന​പ​പ​ക്ഷം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്.

ബുധനാഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തും. അ​ടു​ത്ത​കാ​ല​ത്തു​യ​ര്‍​ന്ന ചി​ല സാ​മു​ദാ​യി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ല്‍ സ്വീകരിച്ച നി​ല​പാ​ടി​ന് ല​ഭി​ച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജോര്‍ജ് ബിജെപി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പി.സി.ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി.ജോർജ് എരുമേലിയിൽ പറഞ്ഞിരുന്നു.