ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അധിക നികുതി അടയ്ക്കേണ്ടി വരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹതയുണ്ടെന്ന് പുതിയ റിപ്പോർട്ട്. ചാൻസലർ ജെറമി ഹണ്ടിന്റെ മാറ്റങ്ങൾക്ക് കീഴിൽ 45p അധിക നികുതി നൽകുന്നവർക്കാണിത്. പ്രതിവർഷം £125,140 സമ്പാദിക്കുന്നവർക്ക് ഉയർന്ന ഭവന, ശിശു സംരക്ഷണ ചെലവുകൾ കാരണം ഇപ്പോഴും ആനുകൂല്യം ക്ലെയിം ചെയ്യാം. ഒക്ടോബറിലെ പ്രസ്താവനയിൽ ജെറമി ഹണ്ട് പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരം, 45p അധിക നികുതിയുടെ പരിധി അടുത്ത മാസം 150,000 പൗണ്ടിൽ നിന്ന് £125,140 ആയി കുറയ്ക്കുകയാണ്.
125,140 പൗണ്ട് വരുമാനമുള്ള ലണ്ടനിലെ 1,500 കുടുംബങ്ങൾക്ക് യൂണിവേഴ്സൽ ക്രെഡിറ്റിൽ ആയിരക്കണക്കിന് പൗണ്ടിന് അർഹതയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 300,000 വരെ 40p ഉയർന്ന നിരക്ക് നികുതി അടച്ചാൽ ആനുകൂല്യം ക്ലെയിം ചെയ്യാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ചാൻസലറുടെ ബജറ്റിന് മുന്നോടിയായി ബ്രിട്ടന്റെ ആനുകൂല്യങ്ങളും നികുതി സമ്പ്രദായവും പരിഷ്‌ക്കരിക്കണമെന്ന് പോളിസി ഇൻ പ്രാക്ടീസ് ആവശ്യപ്പെട്ടു. യൂണിവേഴ്സൽ ക്രെഡിറ്റിന് കീഴിൽ, ഇടത്തരം വരുമാനക്കാർക്ക് അവരുടെ വരുമാനം വർദ്ധിക്കാനും ഇത് കാരണമാകും. പ്രൊമോഷൻ, പുതിയ ജോലി അല്ലെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിലൂടെ കൂടുതൽ സമ്പാദിക്കുന്നതിന് ഇത് അവർക്ക് പ്രേരണ നൽകുന്നു.
200,000 മുതൽ 300,000 വരെ നികുതിയുടെ 40p ഉയർന്ന നിരക്കിൽ £50,271-ന് മുകളിൽ വരുമാനമുള്ളവർക്കും യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹതയുണ്ട്. എന്നാൽ, ഏപ്രിൽ മുതൽ 45p നികുതി നിരക്ക് കുറയ്ക്കുന്നത് എങ്ങനെയാണ് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ‘വരാനിരിക്കുന്ന ബജറ്റിൽ ചില തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണം. 16,000 പൗണ്ടിൽ താഴെ സമ്പാദ്യമുള്ളവർ യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹരാണോ എന്ന് പരിശോധിക്കണം’-പോളിസി ഇൻ പ്രാക്ടീസ് ഡയറക്ടർ ദേവൻ ഗെലാനി പറഞ്ഞു.
Leave a Reply