നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു അനുകൂലമായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം നീക്കം തുടങ്ങി. മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.
ഡിജിപി റാങ്കിലിരുന്ന ഉദ്യോഗസ്ഥയായതിനാലാണ് മൊഴിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി തേടിയത്. ശ്രീലേഖയുടേത് അഭിപ്രായപ്രകടനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടും.
പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. തെളിവില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്റെ നീക്കം.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയ കേസിലാണ് ഗുരുതര വെളിപ്പെടുത്തല്‍. ഹൈക്കോടതിയെ അടക്കം ഇക്കാര്യം ബോധിപ്പിക്കും. വിസ്താരം നടക്കുന്ന കേസില്‍ പ്രതിയെ നിരപരാധിയായി ചിത്രീകരിച്ചതും ചൂണ്ടിക്കാണിക്കും.
ശ്രീലേഖ കേസിന്റെ അന്വേഷണ വിവരങ്ങള്‍ അറിയുന്ന ആളല്ല. അവസാനഘട്ടത്തില്‍ ഇത്തരം ആരോപണവുമായി വരുന്നതിന്റെ കാരണം പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
Leave a Reply