പെരുമ്പാവൂരില്‍ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടുംക്രിമിനല്‍. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോ‍ഴാണ് ഇയാള്‍ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പൊലീസ് അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോ‍ഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രദേശവാസികളില്‍ നിന്നും ലഭിച്ചത്. നാട്ടില്‍ സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ ഇരുപത്തിയേഴുകാരനായ ഉമര്‍ അലിക്കെതിരെ നാട്ടുകാര്‍ സംഘടിതമായി തിരിഞ്ഞിരുന്നു. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ നാടുവിട്ട് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഉമര്‍ അലി പകല്‍ മു‍ഴുവന്‍ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ ക‍ഴിയുകയായിരുന്നു പതിവ്. ലൈംഗിക തൊ‍ഴിലാളികളായ സ്ത്രീകളുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്പാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്‍ന്നും കൈക്കോട്ട് ഉപയോഗിച്ച്‌ ക‍ഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിരലടയാളവും കണ്ടെടുത്തിട്ടുണ്ട്.