ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കണക്കുകൾ പ്രകാരം പെട്രോൾ വില വർദ്ധിച്ച് മാർച്ച് 2020 -ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന വിലയിൽ എത്തി. ലോക്ക്ഡൗണിൽ കുരുങ്ങിക്കിടക്കുന്ന രാജ്യത്ത് ആവശ്യക്കാർ കുറവായിട്ട് കൂടി അൺലീഡഡ് പെട്രോളിന് വില 120പെൻസിന് മുകളിൽ ആണ്.
മൂന്നാം ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ആദ്യമായി ഫ്യൂവൽ ടാങ്ക് നിറക്കുന്ന യാത്രക്കാർക്ക് വില വർദ്ധനവ് അത്ഭുതകരമായി തോന്നിയേക്കാം എന്ന് എഎ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിനേക്കാൾ ലിറ്ററിന് 5 പെൻസ് കുറവാണ് മുൻപ് ഉണ്ടായിരുന്നത്.
കഴിഞ്ഞമാസം പെട്രോൾ വില ഒരു ലിറ്ററിന് 115.12 പെൻസ് ആയിരുന്നു, ഡീസൽ വില 118.53 പെൻസും. ജനുവരി മൂന്നുമുതൽ ആണ് വില കയറി തുടങ്ങിയത് കച്ചവടക്കാർ ലിറ്റർ ഒന്നിന് മൂന്നു പെൻസ് അധികം ഈടാക്കുന്നത് കൂടി ഉൾപ്പെടുത്തിയാണ് പുതിയ വർദ്ധനവ്.
ഒരു സാധാരണ കുടുംബത്തിന് 55 ലിറ്റർ ഫാമിലി കാറിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3 പൗണ്ട് അധികം ചിലവഴിക്കേണ്ടി വരും. യുകെയിൽ കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്നതിൻറെ മുമ്പുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധനവില എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ആവശ്യക്കാർ കുറഞ്ഞതും, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാപാരയുദ്ധം മൂലവും ഇന്ധന വില കുറഞ്ഞിരുന്നു. മെയ് 11ന് ഒരു ലിറ്റർ പെട്രോളിന് ഒരു പൗണ്ട് എന്ന് നിലയിൽ മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. ലോക്ക്ഡൗൺ കാരണം വാഹന ഉടമകൾ ചെറിയ യാത്രയ്ക്ക് ആവശ്യമുള്ളത്ര ഇന്ധനം മാത്രമാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്.
ഇന്ധനവിലയിൽ ലോക്ക്ഡൗൺ ബോണസ് കൂടി ചേർത്ത് ഉപഭോക്താക്കളിൽ നിന്നും വിലകൂട്ടി വാങ്ങാൻ എഎ അനുമതി ചോദിച്ചിരുന്നെങ്കിലും, പെട്രോൾ സ്റ്റേഷനുകളെ എസൻഷ്യൽ ബിസിനസ് എന്ന പരിധിയിൽ പെടുത്തിയിട്ടുണ്ട് എന്ന കാരണത്താൽ ഗവൺമെന്റ് അനുമതി നിഷേധിക്കുകയായിരുന്നു.
Leave a Reply