പ്രിയ സുഹൃത്തുക്കളെ,
കേരളത്തിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുൾപൊട്ടലിലും കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമവും, ഫീനിക്സ് നോർത്താബറ്റൺ ക്ലബും കൈകോർക്കുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരും, സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കൺമുമ്പിൽ തകർന്ന കാഴ്ചകൾ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങൾ ഇപ്പോൾ ദുരിതാശ്വാസക്യാമ്പിൽ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തിൽ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാൻ നമ്മൾ എല്ലാവരും കൈകോർക്കണം
എന്ന് താഴ്മയോടെ അപേഷിക്കുന്നു. നിങ്ങളാൽ കഴിയുന്ന ഒരു തുക ഈ ദുരന്തങ്ങളിൽ അകപ്പെട്ട കുടുംബങ്ങൾക്ക്
താങ്ങും തണലും ആകട്ടെ, നിങ്ങൾക്ക് പറ്റുന്ന രീതിയിൽ ഒരു ചെറിയ തുക തന്ന് നമുക്കും ഈ ദുരന്തത്തിൽ അകപ്പെട്ടിരിക്ക്കുന്നവരോട് ചേർന്നുനിൽക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവർക്ക് കരുത്തേകാൻ ജാതി, മത , രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഫീനിക്സ് ക്ലബ്ലിന്റ അക്കൗണ്ടിലേക്ക് അല്ലങ്കിൽ ജസ്റ്റ് ഗിവിങ്ങ് വഴി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു,
നമ്മുടെ സംഭാവനകൾ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് കൈമാറുന്നതായിരിക്കും.
ഇടുക്കി ജില്ലാ സംഗത്തിന് വേണ്ടി,
കൺവീനർ
ജിമ്മി ജേക്കപ്പ്:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Account Name: Phoenix Northampton
Sort Code: 30-96-26
Account Number: 39144968