ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഇംഗ്ലണ്ടിൽ സ്കൂൾ വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ബാഗുകളിലോ പോക്കറ്റുകളിലോ സൂക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ മാർഗനിർദേശങ്ങൾ. 2027 സെപ്റ്റംബർ മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണമായി തടയുകയാണ് ലക്ഷ്യം. ക്ലാസ് മുറികളിലെ പഠനത്തെ ബാധിക്കുന്നതിനും വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഫോണുകൾ കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിർദേശങ്ങളെ നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ്ടീച്ചേഴ്സ് (NAHT) സ്വാഗതം ചെയ്തെങ്കിലും ഇത് നടപ്പാക്കുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ മുന്നറിയിപ്പ് നൽകി. ഓരോ വിദ്യാർഥിയുടെയും ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ പൂട്ടാവുന്ന പ്രത്യേക കവറുകളോ സംഭരണ സംവിധാനങ്ങളോ ഒരുക്കേണ്ടിവരുമെന്ന് സ്കൂൾ ആൻഡ് കോളജ് ലീഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡി ഐസിയാസോ പറഞ്ഞു. ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ നൽകിയില്ലെങ്കിൽ പദ്ധതി നടപ്പാക്കുക പ്രയാസകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ പുതിയ നടപടിയെ സ്വാഗതം ചെയ്തു. മൊബൈൽ ഫോണുകൾ പഠനസമയത്ത് വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കുന്നതും സ്കൂൾ അന്തരീക്ഷത്തെ ബാധിക്കുന്നതും തടയാൻ ശക്തമായ നടപടി ആവശ്യമാണെന്ന് അവർ പറഞ്ഞു. ‘ജനറേഷൻ ഫോക്കസ്’ എന്ന പ്രചാരണസംഘടനയുടെ സഹസ്ഥാപകയായ ഷാർലറ്റ് ആഷ്റ്റണും പുതിയ തീരുമാനത്തെ പിന്തുണച്ചു. നിലവിലെ നിയന്ത്രണങ്ങൾക്കിടയിലും വിദ്യാർഥികൾ സ്കൂളിലെ ശുചിമുറികളിൽ പോലും ടിക് ടോക് ഉപയോഗിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾക്ക് സമ്പൂർണ വിലക്ക് വേണമെന്ന ആവശ്യം പ്രതിപക്ഷ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ടും ഉന്നയിച്ചു.