സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടികള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ്. അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇത്തരം അനേകം പരാതികളാണ് വരുന്നതെന്നും പെണ്‍കുട്ടികള്‍ പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു.

പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പോലീസ് സഹായം തേടുക.