വാലിനു തീ പിടിച്ച് അമ്മയാനക്കു പിന്നാലെ ശരീരം മുഴുവന്‍ തീ പിടിച്ച് ആ കുട്ടിയാന വേദനയോടെ ഓടുകയാണ്. സാങ്ചറി വന്യജീവി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം വേദനയോടെ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. മരണവെപ്രാളത്തോടെ പായുന്ന ആനായ്ക്കു പിന്നിലായ് തീ കൊളുത്തിയതിനു ശേഷം ഓടി രക്ഷപെടുന്ന യുവാക്കളോയും കാണാം.
അമച്വര്‍ ഫോട്ടോഗ്രാഫറായ ബപ്ലബ് ഹസ്‌റയാണു നരകം ഇവിടെയാണ് എന്ന് അടിക്കുറിപ്പോടെ ചിത്രം പങ്കുവച്ചത്. കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്. വന്യജീവി വകുപ്പും ഈ പ്രവര്‍ത്തിക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് അരങ്ങേറുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ