ഫിലിപ്പ് കണ്ടോത്ത്

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, പാലസ്തീന്‍, എന്നീ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം നസ്രത്ത്, താബോര്‍ മല, ഗലീലി, കാനായിലെ കല്യാണവീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോണ്‍ മല, സീനായ് മല എന്നീ പ്രധാനം പുണ്യസ്ഥലങ്ങളും മറ്റ് അനുബന്ധ സ്ഥലങ്ങള്‍ക്ക് പുറമേ ഈജിപ്റ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.

നമ്മുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പര്‍ശമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരവസരമാണ് ഈ രൂപതാ തീര്‍ത്ഥാടനം.

ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ട് പ്രമുഖ ട്രാവല്‍ കമ്പനികള്‍ നയിക്കുന്ന ഈ തീര്‍ത്ഥാടനത്തിന്റെ പാക്കേജ് താഴെപ്പറയുന്ന പ്രകാരമാണ്.

യാത്രാനിരക്ക്

മുതിര്‍ന്നവര്‍ക്ക് – 1200 പൗണ്ട്
കുട്ടികള്‍ (under 11 years) – 1100 പൗണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4 സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും (Breakfast, Lunch and Dinner)

ഏറ്റവും ചിലവു കുറഞ്ഞ ഈ 10 ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയസമ്പന്നരായ ഗൈഡുകള്‍ക്ക് പുറമേ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്രാസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്ന് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ട്രസ്റ്റിമാര്‍ക്ക് പേര് നല്‍കി അഡ്വാന്‍സ് തുകയടച്ച് രജിസ്റ്റര്‍ ചെയ്ത് ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് എല്ലാവരെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നു.

Please Contact

Philip Kandoth, SMBCR Trusty – 07703063836
Roy Sebastian, Joint Trusty – 07862701046