സ്പിരിച്വല്‍ ടീം മലയാളം യുകെ.

പരി. അമ്മയുടെ അമലോത്ഭവത്തിനുള്ള തെളിവുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ധാരാളമുണ്ട്. അമ്മയുടെ അരുമ സുതരായ നാം പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുകരിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്‌നാനത്തിലൂടെ ഉത്ഭവ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മ പാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിന് സഹായകരമായിരിക്കും.

പ്രാര്‍ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാമറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ! ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയ്ച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. ആത്മ ശരീരവിശുദ്ധി ഞങ്ങളെ അവിടുത്തേയ്ക്ക് പ്രിയങ്കരമാക്കി തീര്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ…

സുകൃതജപം.
അമലോത്ഭവ ജനനീ..
മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളണേ..