കപ്പൽ പോലെ തോന്നിക്കുന്ന അജ്ഞാത വസ്തു പസഫിക് സമുദ്രത്തിന് മുകളില്‍ കണ്ടെത്തിയെന്ന് പൈലറ്റ്. ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് പൈലറ്റിന്റെ വാദം. ഒരേ നിരയില്‍ ലൈറ്റുകൾ പോലെ കാണപ്പെടുന്ന ഈ വസ്തുക്കള്‍ സമുദ്രത്തിന് മുകളിലൂടെ ചുറ്റുന്നതിന്റെ ദൃശ്യവും പൈലറ്റ് പകര്‍ത്തിയിട്ടുണ്ട്. മൂന്ന് നിരയിലായി പന്ത്രണ്ട് തിളങ്ങുന്ന ഡോട്ടുകൾ ആകാശത്തിലൂടെ ഒരേ വേഗതയില്‍ നീങ്ങുന്നത് വിഡിയോയില്‍ വ്യക്തമാണ്. അവസാന ഭാഗത്ത് ചിലത് അപ്രത്യക്ഷമാകുന്നതും കാണാം. റിപ്പോർട്ടുകൾ പ്രകാരം 39,000 അടി ഉയരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വിഡിയോ പങ്കുവച്ചതിന് ശേഷം, നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ചിലര്‍ അന്യഗ്രഹ ജീവികളുടെ കപ്പലുകളാണെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ അത് യുദ്ധവിമാനത്തിൽ നിന്ന് വെടിവച്ച ആന്റി മിസൈല്‍ ഫ്ലെയറുകളാണെന്ന് വാദിച്ചെങ്കിലും അവ എങ്ങനെയാണ് ഒരേ നിരയില്‍ നീങ്ങുന്നതെന്നത് സംശയമുയര്‍ത്തുന്നു. ഇവ കണ്ടെത്തിയ വെസ്റ്റേൺ പെസഫിക്കിന്റെ ഭാഗം തന്ത്രപ്രധാനമായ ഒരു ചാനലാണ്. എണ്ണ, വാതക പാടങ്ങൾ അടങ്ങിയതും മത്സ്യബന്ധന കേന്ദ്രവുമാണിത്. മുന്‍പും പലതവണ അജ്ഞാത വസ്തുക്കളെ ആകാശത്ത് കണ്ടെത്താനായിട്ടുണ്ടെങ്കിലും ഇവ എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് വന്നു പോകുന്നതിന് തെളിവാണിതെന്ന് പലരും വാദിക്കുന്നുണ്ട്.
മെയ് മാസത്തില്‍ യുഎസ് നാവികസേനയുടെ കപ്പലിന് സമീപം ഒരു യുഎഫ്ഒ വ്യത്യസ്ത വേഗതയിൽ പറക്കുകയും സമുദ്രത്തിലേക്ക് അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിരുന്നു. 2020 ഡിസംബറിൽ, ഹവായിയൻ ദ്വീപായ ഒവാഹുവിലെ നിവാസികൾ രാത്രി ആകാശത്തിന് കുറുകെ ഒരു നീലനിറത്തിലുള്ള വസ്തു കറങ്ങുന്നതും കടലിൽ അപ്രത്യക്ഷമാകുന്നതും കണ്ടിരുന്നു.
A pilot claims he saw a fleet of #UFOs over the Pacific Ocean. The video was shot at around 39,000 feet. 🛸👽
The suspected #alien aircraft took the form of ‘weird’ rotating lights moving across the sky. 😳
What are your thoughts on the footage? 👀🤔 pic.twitter.com/N0I2WS2kYq
— Chillz TV (@ChillzTV) December 7, 2021
Leave a Reply