പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള രൂപത്തില്‍ വിമാനം പറത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍നാവിക സേന. നൂറടി ഉയരത്തില്‍ ആകാശത്തിലാണ് അമേരിക്കയിലെ ഒകനോഗില്‍ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം പറത്തിയതാണ് ഇത്തരത്തില്‍ ഒരു രൂപം ആകാശത്ത് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് വ്യക്തമായി.

വിഡ്‌ബേ അയര്‍ലന്റിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന നാവിക സേനയുടെ ഇഎ18ജി ഗ്രൗളര്‍ ജെറ്റ് വിമാനമാണ് ഇത്തരത്തില്‍ രൂപമുണ്ടാക്കുന്ന രീതിയിൽ  പറന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണ് ഇഎ18ജി ഗ്രൗളര്‍ ജെറ്റ്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാവിക സേന പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റമാണ്, ഇതിന് ഔദ്യോഗിക പരിപാടിയുമായി ബന്ധമില്ല. അന്വേഷണം നടത്തി സംഭവത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ ലെസ്ലി ഹബ്ബെല്‍ സംഭവത്തോട് പ്രതികരിച്ചു.