കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ട ഫല സുചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

3351 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ അദ്ദേഹം മുന്നിലായിരുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെഎം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് സച്ചിന്‍ദേവിന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താനൂരില്‍ പികെ ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മുന്നിലാണ്. നിലമ്പൂരില്‍ വിവി പ്രകാശും തൃത്താലയില്‍ യുഡിഎഫ് 397 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് 483 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കൊച്ചിയില്‍ കെജെ മാക്സിന്‍ 1422 വോട്ടിനും മുന്നിലാണ്.

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു.

ഓരോ റൗണ്ടിലും മാണി സി കാപ്പൻ ലീഡുയർത്തുകയായിരുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം..1965 മുതൽ 2016 വരെ കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.