ബെയ്ജിങ്: ചൈനയില്‍ 132 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. വിമാന അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതിനിടെ വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമവാസി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Leave a Reply