ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മനുഷ്യ ഹൃദയങ്ങളിലെ നന്മ ഇനിയും ചോർന്നു പോയിട്ടില്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന പ്രവൃത്തിയുമായി ഒരു ബ്രിട്ടീഷ് ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ജാക്ക് എന്ന ബ്രിട്ടീഷ് ചെറുപ്പകാരനാണ് തന്റെ ബിസിനസ് ക്ലാസ് സീറ്റ് എൺപ്പത്തെട്ടുകാരിയായ വയലറ്റ് എന്ന സ്ത്രീക്ക് കൈമാറിയത്.

വിർജിൻ അറ്റ്ലാന്റിക് എന്ന വിമാന സർവീസിൽ ജോലി ചെയ്യുന്ന ലേഹ് ആമിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജാക്ക് തന്റെ അപ്പർ ക്ലാസ് സീറ്റ്‌ സ്ത്രീക്ക് കൈമാറിയതിനു ശേഷം ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വയലറ്റ് യുകെയിൽ ഉള്ള തന്റെ മകളെ സന്ദർശിക്കാനാണ് യാത്ര ചെയ്തത്. ബിസിനസ്‌ ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള വയലറ്റിന്റെ ആഗ്രഹമാണ് ജാക്ക് നിവർത്തിച്ചത്. ജാക്കിനെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്.