ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ കിഴക്കൻ ഉപദ്വീപായ കാംചട് കയിൽ നിന്ന് 28 പേരുമായി വിമാനം കടലിൽ തകർന്നുവീണതായി ആർ ഐ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . 22 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് . വില്ലേജ് മേയറായ ഓൾഗ മൊഖിരേവയും യാത്രക്കാരിലുൾപ്പെടുന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനം തകർന്നു വീണ പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 1981- ലാണ് തകർന്നുവീണ വിമാനം നിർമ്മിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ടപ്പോൾ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട് കയിലെ പലാനയിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് റഷ്യയുടെ അത്യാഹിത മന്ത്രാലയം അറിയിച്ചു.