ആന്റണി ജോസഫ്.
ഓ.. രാ..
അല്ല. നമ്മുടെ രാജേട്ടന്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.
പറഞ്ഞത് സത്യമാണെങ്കിലും ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ പാടുണ്ടോ രാജേട്ടാ.??? കൂടപ്പിറപ്പുകളുടെ ചോദ്യമാണ്.
അര്‍ഹതയ്ക്കുള്ള അംഗീകാരം കിട്ടാത്തതു കൊണ്ട് എഴുപത് കഴിഞ്ഞ ചാക്കോച്ചനും റോസക്കുട്ടിയും പിന്നെ ചില നേതാക്കളും പടിയിറങ്ങി.
നന്നായി.
കൊച്ചു മക്കള്‍ക്ക് ആസ്വദിക്കാന്‍ കിട്ടുമല്ലോ!
ട്രോളര്‍മ്മാരിലധികവും വലത്തെയ്ക്കാണ് ഇന്ന് ചാഞ്ഞത്.
തോണ്ടുന്നത് ഇടത്തോട്ടായതുകൊണ്ട് പറഞ്ഞതാണ്.
ഇതിനിടയില്‍
ജീ സുധാകരന്‍ ജീ ബെല്ലും ബ്രെയ്ക്കുമില്ലാതെയുള്ളൊരു പോക്കാണ്.
ഈ പോക്ക് താമരയില്‍ തട്ടി നില്‍ക്കുമെന്ന് വിശ്വസിക്കാം..
പൂഞ്ഞാറശാനെ ഈരാറ്റുപേട്ട ഇന്നലെ കൈയ്യിലെടുത്തപ്പോള്‍ സോഷ്യല്‍ മീഡിയക്ക് ഇന്നാണ് കൈയ്യില്‍ കിട്ടിയത്. അവര്‍ അത് നന്നായി ഉപയോഗിച്ചു. ആശാന്‍ വിജയം ഉറപ്പിച്ചു. മെയ് ആറിന് നിന്റെയൊക്കെ മുമ്പില്‍ MLA ആയി ഞാന്‍ വരും തെണ്ടികളെ എന്നും പ്രസ്താവനയിറക്കിയിട്ടുണ്ട്. തെണ്ടികള്‍ക്ക് ബലം ഉണ്ടോ എന്ന് മെയ് ആറിനറിയാം.
കള്ളവോട്ട് പിടിക്കാന്‍ വലയുമായി രമേശന്‍സാറ് ഇറങ്ങിയിട്ടുണ്ട്.
വലയില്‍പ്പെടാതെ എല്ലാവരും സൂക്ഷിച്ചോ..

ഇതേ കളറില്‍ സുന്ദരി പറഞ്ഞു.