ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ രണ്ട് ദശലക്ഷം അധിക എൻ എച്ച് എസ് അപ്പോയിൻ്റ്മെന്റുകൾ നടത്തിയതായുള്ള പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞവർഷം ജൂലൈ മുതൽ നവംബർ വരെ 2.2 മില്യൺ കൂടുതൽ ഇലക്റ്റീവ് കെയർ അപ്പോയിന്റുകൾ നൽകി പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനായതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ നേട്ടത്തിൽ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എൻഎച്ച്എസിനെ തിരികെ കൊണ്ടുവരാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള തങ്ങളുടെ പദ്ധതികൾക്കുള്ള നാഴികക്കല്ലാണ് രണ്ട് ദശലക്ഷത്തിലധികം എൻഎച്ച്എസ് അപ്പോയിൻ്റ്മെൻ്റുകൾ നടത്തിയത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വെയിറ്റിംഗ് ലിസ്റ്റുകൾ തുടർച്ചയായി നാല് മാസം കുറഞ്ഞതായാണ് സർക്കാർ പറയുന്നത്. അധിക അപ്പോയിൻ്റ്മെൻ്റുകൾ നടത്താനായി ജീവനക്കാർ ജോലിസമയം കഴിഞ്ഞും വാരാന്ത്യത്തിലും പ്രവർത്തിച്ചിരുന്നു .


2024 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ 31.3 ദശലക്ഷം അപ്പോയിൻ്റ്മെൻ്റുകളും ടെസ്റ്റുകളും ആണ് നടന്നത്. എന്നാൽ 2023 ഇതേ കാലയളവിൽ ഇത് 29.1 ദശലക്ഷം മാത്രമായിരുന്നു. ഈ കാലയളവിൽ ജൂനിയർ ഡോക്ടർമാരുടെ സമരം നടന്നത് അപ്പോയിൻ്റ്മെൻ്റുകളുടെ എണ്ണം കുറയുന്നതിനുള്ള ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. സർക്കാരിൻറെ പ്രധാന ദൗത്യങ്ങളിലൊന്നായ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ജനുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന ട്രസ്റ്റുകൾക്ക് 40 മില്യൺ അധിക ധനസഹായം ഇതിൻറെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.