കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സംഭവത്തില്‍ ദിലീപ് വിശദീകരണം നല്‍കണമെന്ന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപിന് പോലീസ് നോട്ടീസ് നല്‍കി. ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണമെന്നും എന്തിനാണ് സുരക്ഷ തേടിയതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു.

ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ മൂന്ന് പേരാണ് ദിലീപിന് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ ഏജന്‍സിയുടെ ഒരു വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതല വഹിക്കുന്നത്. ആയിരത്തോളം വിമുക്തഭടന്‍മാര്‍ ഈ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.