തിരു.: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16വരെ നടത്താൻ തീരുമാനമായി. രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. പ്ലസ് വണ്ണിന് ഇംപ്രൂമെന്റ് പരീക്ഷ ഉണ്ടായിരിക്കില്ല. പിഴ കൂടാതെ ജൂൺ 15 വരെയും 20 രൂപ പിഴയോടെ ജൂൺ 19 വരെയും 25 രൂപ പിഴയോടെ 23 വരെയും 600 രൂപ സൂപ്പർ ഫൈനോട് 26 വരെയും ഫീസ് അടയ്ക്കാവുന്നതാണ്.
പരീക്ഷ ടൈം ടേബിൾ
സെപ്റ്റംബർ ആറ് : സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലകട്രോണിക്സ് സിസ്റ്റം.
സെ. ഏഴ് : കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചറൽ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
സെ. എട്ട് : പാർട്ട് രണ്ട് (ലാംഗ്വേജ്) കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
സെ. ഒൻപത് : ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
സെ. പത്ത് : മാത്തമാറ്റിക്സ്, പാർട്ട് മൂന്ന് (ലാംഗ്വേജസ്) സാൻസ്‌ക്രിറ്റ് ശാസ്ത്ര, സൈക്കോളജി,
സെ. പതിമൂന്ന് : ഫിസിക്സ് ഇക്കണോമിക്സ്.
സെ. പതിനാല് : പാർട്ട് ഒന്ന് ഇംഗ്ലീഷ്.
സെ. പതിനഞ്ച്: ജിയോഗ്രാഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
സെ. പതിനാറ് : ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
Leave a Reply