പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിദ്യാർഥികളെ വെറുതെ വിടണമെന്നും പരീക്ഷാക്കാലത്തെ അവരുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്നുമാണ് കപിൽ സിബൽ ആരോപിക്കുന്നത്.

‘പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്’. കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു. ജനങ്ങൾക്ക് അവരുടെ ബിരുദത്തെപ്പറ്റി തുറന്ന് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറയട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല.’ കപിൽ സിബൽ തുറന്നടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു.