സാലിസ്ബറി അറ്റാക്ക് പോലുള്ള സഭവങ്ങളിൽ റഷ്യ തങ്ങളുടെ നിരുത്തരവാദിത്തപരമായ സമീപനം നിർത്തണമെന്ന് തെരേസമെയ് ഒരു മുഖാമുഖത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ആവശ്യപ്പെട്ടു.
യൂകെയുടെ മുൻ സ്പൈ സ്ക്രിപലിനെയും മകൾ യൂലിയയെയും ലക്ഷ്യം വെച്ച് റഷ്യൻ ചാര പ്രവർത്തകർ നടത്തിയ സാലിസ്ബറി വിഷ ദുരന്തത്തെ അങ്ങേയറ്റം അപലപിക്കേണ്ട ദുരനുഭവം ആയി കരുതുന്നുവെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മറ്റൊരു ബന്ധത്തിന് ബ്രിട്ടൻ തയ്യാറാണെങ്കിൽ കൂടിയും ഇനിയും അത്തരം അനുഭവങ്ങൾ ആവർത്തിക്കരുതെന്നും മെയ് പറഞ്ഞു. മാർച്ച് 2018 -ൽ മുൻ സ്പൈ സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും എതിരെ നടത്തിയ ആക്രമണത്തിന് പിന്നിൽ റഷ്യൻ മിലിറ്ററി ഇന്റലിജൻസ് സർവീസ് ആയ ജി ആർ യു വിലെ ഉദ്യോഗസ്ഥരാണ് എന്ന് യുകെ വിശ്വസിക്കുന്നു.
കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനാർത്ഥി ബോറിസ് ജോൺസൺ പറയുന്നത് റഷ്യ എപ്പോഴും യുകെയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നുവെന്നും ഈ വിഷയത്തിലെ അവരുടെ സമീപനത്തിൽ ഒരു ന്യായീകരണവും കണ്ടെത്താൻ സാധിക്കില്ലെന്നും ആണ്. റഷ്യയുടെ പെരുമാറ്റത്തിൽ ഒരു ആഗോള വിമുഖത ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷമായി ഓരോ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓരോ ഫോറിൻ സെക്രട്ടറിയും റഷ്യയോട് പുലർത്തി വന്നിരുന്ന സമീപനം മാറ്റാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതേ സമയം റഷ്യ അവരുടെ പഴയ നീക്കത്തിലേക്ക് കടക്കുകയാണോ എന്ന് തനിക്ക് ഭയം ഉണ്ടെന്ന് ജോൺസൺന് എതിരെ മത്സരിക്കുന്ന ജെറമി ഹണ്ട് അഭിപ്രായപ്പെട്ടത് .
സാലിസ്ബറി സംഭവത്തിനുശേഷം മെയും പുടിനും ഒരുമിക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു വെള്ളിയാഴ്ച ജപ്പാനിലെ ഒസാകയിൽ നടന്ന ജി20 സമ്മിറ്റ്. ഇരുവരും തമ്മിൽ ഹസ്തദാനം നടത്തിയെങ്കിലും അത്ര ഊഷ്മളം ആയിരുന്നില്ല .
വിഷ ദുരന്തത്തിൽ സ്ക്രിപ് ലും മകളും രക്ഷപ്പെട്ടെങ്കിലും ബൗൺ സ്റ്റാഗസ് എന്ന മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇത് ചെയ്തത് രണ്ട് റഷ്യക്കാർ ആണെന്നതിൽ തങ്ങളുടെ കയ്യിൽ വ്യക്തമായ തെളിവുണ്ടെന്ന് സ്കോട്ട്‌ലൻഡ്‌യാർഡ് അവകാശപ്പെട്ടു.
‘എന്നാൽ ചതി നടത്തിയത് ആരായാലും ശിക്ഷിക്കപ്പെടും’ എന്ന് പുടിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply