പി എംഎഫ് യൂറോപ്പ് ഓസ്ട്രേലിയന്‍ റീജിയന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നതായി പി എം എഫ് ഗ്ലോബല്‍ അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍ (യൂറോപ്പ് -ഓസ്ട്രേലിയന്‍) വര്‍ഗീസ് ജോണ്‍ അറിയിച്ചു. ഫിലോമിന നിലവൂര്‍, ഓസ്ട്രിയ (വനിതാ കോ ഓര്‍ഡിനേറ്റര്‍), എബി പാലമറ്റം, ഓസ്ട്രിയ (പ്രസിഡന്റ്), ഷിജു വര്‍ഗീസ്, ഇറ്റലി (ജനറല്‍ സെക്രട്ടറി), തോമസ് മാത്യു, സ്വിറ്റ്‌സര്‍ലാന്‍ഡ് (ട്രഷറര്‍), തോമസ് ജേക്കബ്, ഓസ്ട്രേലിയ (വൈസ് പ്രസിഡന്റ), ജോണ്‍ ഇലഞ്ഞിക്കല്‍, ജര്‍മനി (ജോയിന്റ് സെക്രട്ടറി), സിമി ജോര്‍ജ്, യു.കെ (ചാരിറ്റി കണ്‍വീനര്‍), ജോളി കുര്യന്‍, ഓസ്ട്രിയ (യൂറോപ്പ് കോ ഓര്‍ഡിനേറ്റര്‍), ഷിജി ചീരംവേലില്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ജോവിഷ് ജോര്‍ജ്, ന്യൂസിലാന്‍ഡ് (എക്‌സി. മെമ്പര്‍), സാബു ജോസഫ്, അയര്‍ലന്‍ഡ് (എക്‌സി. മെമ്പര്‍), സുമേഷ് സുകുമാരന്‍, ഡെന് മാര്‍ക്ക് (എക്‌സി. മെമ്പര്‍), ആല്‍ബി ജോര്‍ജ്, പോളണ്ട് (എക്‌സി.മെമ്പര്‍), ജോര്‍ജ് കോശി, പോളണ്ട്(എക്‌സി. മെമ്പര്‍), സദന്‍ എടക്കാട്ട്, ഫ്രാന്‍സ് (എക്‌സി. മെമ്പര്‍), മാത്യു കെവിന്‍ രാജ്, മാള്‍ട്ട (പി ആര്‍ ഓ), രാജീവ് കളംതോഡി, സ്വീഡന്‍ (സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ്), ബിനോ സിറിയക്ക്,ഹോളണ്ട് (എക്‌സി.മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന് പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, ഗ്ലോബല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്എം എഫ് ഗ്ലോബല്‍, ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ എന്നിവര്‍ ആശംസിച്ചു.