ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂർ താണ പോസ്റ്റോഫീസിനു സമീപം ‘സറീനി’ൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീൻ സഹേഷാണ് (36) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്. ഉറുമ്പു കടിയേറ്റാൽ അലർജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവച്ച് ഉറുമ്പു കടിക്കുകയായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ഉബൈദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച അർധരാത്രിയോടെ മരിച്ചു.
ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ ഭർത്താവിനൊപ്പം വർഷങ്ങളായി റിയാദിലെ വില്ലയിൽ താമസിക്കുകയായിരുന്നു. മുൻപ് ജിദ്ദയിലും താമസിച്ചിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ്. അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം നസീം ഖബർസ്ഥാനിൽ കബറടക്കി. ജിദ്ദ സ്‌പോർട്‌സ് ക്ലബ് സോക്കർ അക്കാദമി സ്ഥാപകനും മുൻ യൂണിവേഴ്‌സിറ്റി താരവുമായ കണ്ണൂർ അബ്ദുൽ റഫീഖിന്റെ മകനാണ് സഹേഷ്
Leave a Reply