തിരുവനന്തപുരം: ആഢംബര കാര്‍ വ്യാജ പുതുച്ചേരി മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലപോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് അമലപോളിന് ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വാഹന നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ സുരേഷ് ഗോപിക്കും ഇതേ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടി ഹൈക്കോടതി വഴി മുന്‍കൂര്‍ ജാമ്യം നേടിയത്. ആദ്യം നടത്തിയ ചോദ്യം ചെയ്യലിനു ശേഷം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണ് താമസമെന്നും അമല മൊഴി നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യഘട്ട ചോദ്യ ചെയ്യലില്‍ പല കാര്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്‍കാന്‍ നടിക്ക് സാധിക്കാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗകര്യം കുറഞ്ഞ വാടകവീട്ടില്‍ എന്തിനു താമസിക്കുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ നടിക്ക് കഴിഞ്ഞിരുന്നില്ല. വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാനും അമലപോളിന് കഴിഞ്ഞിരുന്നില്ല.

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. നികുതിയിനത്തില്‍ പോണ്ടിച്ചേരിയില്‍ 1.25 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.