ചോദ്യം ചെയ്യലിന്റെ പശ്ച്ചാത്തലത്തില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും പത്തു വര്‍ഷത്തെ ഭൂമി ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ പോലീസിന്റെ നിര്‍ദേശം.
കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പൊലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസിന്റെ തീരുമാനം കഴിഞ്ഞദിവസം 13 മണിക്കൂറാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നതും.
Leave a Reply