വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രികനെ തടഞ്ഞു വച്ച് ബലപ്രയോഗം നടത്താനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാരുടെ ഇടപെടലിൽ പൊളിഞ്ഞു. എസ്ഐ പിടിച്ചെടുത്ത താക്കോലും മൊബൈൽ ഫോണും തിരികെ നൽകി പൊലീസ് സ്ഥലം കാലിയാക്കി.

ഇന്നലെ രാവിലെ പതിനൊന്നേകാലോടെ കടപ്പാക്കട പ്രതിഭാ ജംക്‌ഷനു സമീപമായിരുന്നു സംഭവം.ചിന്നക്കട സ്വദേശി മണി സഹോദരഭാര്യയുമായി സ്കൂട്ടറിൽ പോകവെ പൊലീസ് തടഞ്ഞതോടെയാണു തുടക്കം. ഹെൽമറ്റ് ധരിക്കാത്തതിനാൽ 100 രൂപ പിഴ ചുമത്തി. കൈവശം പണമില്ലാത്തതിനാൽ മണി സഹോദരനായ അനീഷിനെ ഫോണിൽ വിളിച്ചു. പണവുമായി അനീഷ് എത്തുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് നൽകിയ പണം ഉപയോഗിച്ചു പിഴ ഒടുക്കുകയും ചെയ്തു.
ഇരുചക്ര വാഹനയാത്രികരും പൊലീസും തമ്മിൽ വാക്കേറ്റമായപ്പോള്‍.
ഇതിനിടെ എത്തിയ അനീഷിനോട് 500 രൂപ പിഴ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭാര്യയും അനുജനും വിളിച്ചിട്ടാണു വന്നതെന്നും കയ്യിൽ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെന്നും ഹെൽമറ്റ് ധരിച്ചിരുന്നെന്നും അനീഷ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൊബൈലിൽ സംസാരിച്ചു എന്നു പറഞ്ഞാണു പിഴ ചുമത്താൻ ശ്രമിച്ചത്. സംഭവങ്ങൾ അനീഷ് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ ഫോൺ എസ്ഐ പിടിച്ചെടുത്തു. പൊലീസുകാർ ചേർന്ന് ജീപ്പിലേക്കു ബലംപ്രയോഗിച്ച് കയറ്റാനും ശ്രമിച്ചു. അനീഷ് പ്രതിരോധിക്കുകയും ഭാര്യ നിലവിളിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഇടപെട്ടത്.

ഫോണും വാഹനത്തിന്റെ താക്കോലും പൊലീസ് പിടിച്ചെടുത്തെന്ന് അനീഷ് പറഞ്ഞത്  ആദ്യം പൊലീസ് നിഷേധിച്ചു. ഉടൻ തന്റെ നമ്പരിൽ വിളിക്കാൻ നാട്ടുകാരോട് അനീഷ് പറഞ്ഞു. ഫോണിൽ വിളിയെത്തി. റിങ് ടോൺ കേട്ടതു വനിത പൊലീസിന്റെ  പോക്കറ്റിൽനിന്നും. കള്ളം പൊളിഞ്ഞതോടെ ഫോണും താക്കോലും മടക്കി നൽകി പൊലീസ് സ്ഥലം വിട്ടു.