താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഊമക്കത്തിലൂടെയാണ് ഭീഷണി കത്ത് ലഭിച്ചത്. ബിഷപ്പിന്റെ ഓഫീസിലാണ് കത്ത് എത്തിയതെന്നും പിന്നീട് താമരശ്ശേരി പൊലീസിന് അത് കൈമാറിയതായും റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് ഗൗരവപരമായ അന്വേഷണം ആരംഭിച്ചു.
ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചത്. അബ്ദുൽ റഷീദ് എന്ന പേരിൽ ഈരാറ്റുപേട്ട വിലാസത്തിൽ നിന്നാണ് കത്ത് അയച്ചതെന്ന് പൊലീസ് അറിയിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളാണ് കത്തിലുണ്ടായിരുന്നത്. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല, സമുദായ സ്പർധ വളർത്താനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
നിലവിൽ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. കത്തിൽ ഹിജാബ് വിഷയത്തേക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്ത് പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും സാമൂഹ്യ സമാധാനം തകർക്കാനുള്ള ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നതായും വിവരം.











Leave a Reply