ഒരേ ഹോട്ടലില്‍ നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹോട്ടലിലുള്ളവരോട് ഒരു സ്‌നേഹമൊക്കെ തോന്നാറുണ്ട്. എന്നാല്‍ ഇവിടെ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ്‌ ്രൈഡവര്‍ക്ക് തോന്നിയത് പ്രണയമാണ്. ഒടുക്കം അത് ഹൃദയത്തില്‍ കിടന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവര്‍ന്ന സുന്ദരിക്ക് പ്രണയ ലേഖനമായി നല്‍കുകയും ചെയ്തു. പാഴ്‌സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി. കത്തിനു മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭര്‍ത്താവിന്റെ കൈയിലും.

സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചതാവട്ടെ പെരുനാട് പോലീസും. കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത് സ്‌റ്റേഷനില്‍ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാള്‍ വളയ്ക്കാന്‍ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയ സല്ലാപം തുടരും. പല കേസിലെയും പ്രതികളായ സ്ത്രീകള്‍ക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഈ പ്രണയരോഗി സ്ഥലം മാറി പെരുനാട്ടിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നുമുതല്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോള്‍ ഏമാനിലെ പ്രേമരോഗി ഉണര്‍ന്നു. അസുഖം സഹിക്കാന്‍ കഴിയാതെ വന്നതോടെ രണ്ടും കല്‍പ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോണ്‍ നമ്പറും ഒപ്പം സ്‌നേഹപൂര്‍വം ‘ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ’ എന്നും എഴുതി ചുരുട്ടി യുവതിക്ക് നല്‍കി. പ്രണയലേഖനം കണ്ട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പരാതിയുമെഴുതി സ്‌റ്റേഷനില്‍ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭര്‍ത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കുമെന്നായി ഭര്‍ത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തില്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച് പരാതി പിന്‍വലിപ്പിച്ച് എസ്‌ഐ തലയൂരി. നമ്മുടെ കഥാനായകനാവട്ടെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.