ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു കാണാതായ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോയതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോക്സോ കേസ് ഇരയടക്കം ഒമ്പത് കുട്ടികളെയായിരുന്നു കാണാതായത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു സംഭവം. കാണാതായ ഒമ്പത് കുട്ടികളും വിവധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടല്‍ ഹോമില്‍ എത്തിയത്.