ലണ്ടന്‍: ബലാല്‍സംഗക്കുറ്റം സമ്മതിച്ച 45 പുരുഷന്‍മാരെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായ 45 പേരെ ഇംഗ്‌ളണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകള്‍ താക്കീത് നല്‍കി വിട്ടയച്ചു. ലൈംഗികാതിക്രമത്തിന് 1585 പേര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ 148 കുട്ടികളെ ബലാല്‍സംഗത്തിനും 606 കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും താക്കീത് നല്‍കി. വിട്ടയച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. മോശം പെരുമാറ്റത്തിന് 745 മുതിര്‍ന്നവര്‍ക്കും 185 കുട്ടികള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.
10 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇത്തരെ കേസുകളില്‍ പോലീസിന്റെ താക്കീത് ലഭിക്കാം. എന്നാല്‍ ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കണം. ഒരിക്കല്‍ താക്കീത് ലഭിച്ചു കഴിഞ്ഞാല്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കുകയും വേണം. ഇരയാക്കപ്പെടുന്നവര്‍ക്ക് ഇത്തരം കേസുകള്‍ കോടതികളില്‍ എത്തുന്നതില്‍ താല്‍പര്യമില്ലെങ്കിലോ അവര്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുമെങ്കിലോ മാത്രമേ പ്രതികള്‍ക്ക് താക്കീത് നല്‍കി വിട്ടയക്കാറുള്ളൂവെന്ന് തെംസ് വാലി പോലീസ് അറിയിച്ചു. 9 പേര്‍ക്ക് തെംസ് വാലി പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. പ്രത്യേക കേസുകളില്‍ മാത്രമേ പ്രതികള്‍ക്ക് ഈ ഇളവ് ലഭിക്കാറുള്ളൂ.
ചില കേസുകളില്‍ കുറ്റകൃത്യത്തിനാണ് താക്കീത് നല്‍കുക. ഇരയും പ്രതിയും കുട്ടികളാണെങ്കില്‍ ഇപ്രകാരം ചെയ്യും. ഇരയ്ക്ക് കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലെങ്കിലും ഇപ്രകാരം ചെയ്യുന്നതാണ്. ക്രൗണ്‍്‌സ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ തീരുമാനം അനുസരിച്ചാണ് താക്കീത് നല്‍കി വിട്ടയക്കാറുള്ളതെന്നും പോലീസ് സേനകള്‍ വ്യക്തമാക്കുന്നു.
Leave a Reply