നഗരത്തില്‍ ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം.

എന്നാൽ ഇത് കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വീഡിയോ ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുകയാണ്‌. ഈ പോലീസുകാരന്‍ മനപൂര്‍വമല്ല യാത്രക്കാരെ കൈകൊണ്ട് തട്ടുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങളില്‍ മനപൂര്‍വമുള്ള തോണ്ടലാണെന്ന് വ്യക്തമാണ്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എത്രയും വേഗം ഷെയര്‍ ചെയ്യൂ.. ഈ പോലീസുകാരന്റെ ഞരമ്പുരോഗം കാണുക. അധികൃതരെ എത്രയും വേഗം നടപടി എടുക്കൂ.. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ആണ് ഈ സംഭവം. കോളേജ് കുട്ടികള്‍ അടക്കം, സ്ത്രീകളുടെയും കയ്യില്‍ തൊടുകയും, ഉരസ്സുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതുപോലുള്ള ഓഫീസര്‍ മാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം. നമ്മുടെ നല്ലവരായ പോലീസ് ഉദ്യാഗസ്ഥന്മാരെ ഇവരെ പോലുള്ള ഓഫീസര്‍ മാരാണ് പറയിപ്പിക്കുന്നത്.