ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ മണ്ടാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സഹ്‌റോജ് സിങ്ങിനെ അജ്ഞാതര്‍ കഴുത്തറുത്തു കൊലപ്പെടുത്തി.
പാതയോരത്തു നിന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി പരിക്കുകളുടെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. കൊലപാതകത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ജില്ല മജിസ്‌ട്രേറ്റ് ജഗത് രാജ്, എസ്.പി അതുല്‍ ശര്‍മ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു
Leave a Reply