ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു എസ് :- പ്രശസ്ത എഴുത്തുകാരനായ സൽമാൻ റുഷ്ദിക്കു നേരെ കഴിഞ്ഞദിവസം യുഎസിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ, അദ്ദേഹത്തെ അനുകൂലിച്ചു ട്വീറ്റ് ചെയ്ത ജെ കെ റൗളിങ്ങിനെതിരെ ഉണ്ടായിരിക്കുന്ന ഭീഷണിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹാരിപോട്ടറിന്റെ എഴുത്തുകാരിയായ ജെകെ റൗളിംഗ് തന്നെയാണ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശം പുറത്തുവിട്ടത്. “പേടിക്കേണ്ട, അടുത്തത് നിങ്ങളാണ് ” എന്ന രീതിയിൽ ആയിരുന്നു ഭീഷണി സന്ദേശം. ഇതേ ട്വിറ്റർ അക്കൗണ്ടിൽ നിന്നു തന്നെ സൽമാൻ റുഷ്ദിയുടെ അക്രമിയെ അഭിനന്ദിക്കുന്ന ട്വീറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. റുഷ്ദിയുടെ ആക്രമണത്തിൽ തനിക്ക് വളരെയധികം സങ്കടം ഉണ്ടെന്നും, എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നതായും ആണ് റൗളിംഗ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാനിലെ ഒരു അക്കൗണ്ടിൽ നിന്നുമാണ് ഭീഷണി സന്ദേശം ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെയോട് ഈ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതായാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹമാധ്യമത്തിലൂടെ ലഭിച്ച ഭീഷണിയെ പറ്റി തങ്ങൾക്ക് പരാതി ലഭിച്ചതായും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച നിരവധി എഴുത്തുകാരിൽ ഒരാളാണ് ജെ കെ റൗളിംഗ്. ഹാരി പോട്ടർ നോവൽ സിനിമ രൂപത്തിൽ ആക്കിയ വർണർ ബ്രോസ് ഡിസ്‌ക്കവറിയും റൗളിങ്ങിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. എഴുപത്തഞ്ചുകാരനായ റുഷ്ദി സെത്തനിക് വേഴ്സസ് എന്ന പുസ്തകം എഴുതിയതിനുശേഷം ആണ് അദ്ദേഹത്തിന് നിരവധി ആക്രമണങ്ങൾ നേരിട്ടിരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗത്തെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അവർ ഉന്നയിക്കുന്ന വിമർശനം. കഴിഞ്ഞദിവസം ന്യൂയോർക്കിൽ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ റുഷ്ദി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.