കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയുന്നു. ബിഷപ്പ് ഹൗസിലെത്തി വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയുന്നത്. ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനാൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നു സൂചന.

ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനെ തുടർന്നാണ് നടപടി.സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബിഷപ്പിനെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടന നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.