വെട്ടുകിളി ശല്യം രൂക്ഷം: വെട്ടുകിളിയെ പിടിച്ച് ബിരിയാണി ഉണ്ടാക്കി ഗ്രാമവാസികള്‍, ഗ്രാമത്തിലെ ചില റെസ്റ്റോറന്റുകളിൽ വില്പനയും…

വെട്ടുകിളി ശല്യം രൂക്ഷം: വെട്ടുകിളിയെ പിടിച്ച് ബിരിയാണി ഉണ്ടാക്കി ഗ്രാമവാസികള്‍, ഗ്രാമത്തിലെ ചില റെസ്റ്റോറന്റുകളിൽ വില്പനയും…
May 31 03:18 2020 Print This Article

രാജ്യത്ത് വെട്ടുകിളി ശല്യം രൂക്ഷമാവുകയാണ്. ഇതിനിടെ വെട്ടുകിളിയെ എങ്ങനെ ഒഴിവാക്കുമെന്ന് ഭരണകൂടം തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് താര്‍ ഗ്രാമത്തിലെ അന്തേവാസികള്‍ വ്യത്യസ്തമായ ഒരു ഐഡിയ പരീക്ഷിച്ചത്.

വെട്ടുകിളി കാരണം പൊറുതിമുട്ടിയ ഇവര്‍ അതിനെ പിടിച്ച് ബിരിയാണിയും കറികളുമൊക്കെ ഉണ്ടാക്കി കഴിക്കുകയാണ്. ഗ്രാമത്തിലെ ചില റെസ്റ്റോറന്റുകള്‍ വെട്ടുകിളി ബിരിയാണിയും കറികളും ഉണ്ടാക്കി വില്പനയും തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെയാണ് വെട്ടുകിളിയെ പാചകം ചെയ്യേണ്ടതെന്ന് ഒരു റെസ്റ്റോറന്റ് ഉടമ വിവരിക്കുകയും ചെയ്തു. ഈ റെസിപ്പിക്കായി സമൂഹമാധ്യമങ്ങളില്‍ പരക്കം പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം, ഇന്ത്യയിലെ വെട്ടുകിളി ശല്യത്തെ തടുക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.

കൃഷിയ്ക്ക് കനത്ത നാശമുണ്ടാകുന്ന വെട്ടുകിളികളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. വെട്ടുകിളികള്‍ക്ക് എതിരെയുള്ള കീടനാശിനി ഡ്രോണുകള്‍ ഉപയോഗിച്ച് തെളിക്കും.

അതേസമയം, നമ്മുടെ അയല്‍ രാജ്യമായ പാകിസ്താനിലും വെട്ടുകിളി ശല്യം രൂക്ഷമായി തുടരുകയാണ്. അവിടെ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു ശേഷമാണ് ഇന്ത്യയില്‍ ശല്യം തുടങ്ങിയത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles