പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. ചവറ അറക്കൽ സ്വദേശി അശ്വന്ത് (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നതായും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായും അശ്വന്തിന്റെ കുടുംബം ആരോപിക്കുന്നു. കൂടാതെ പെൺകുട്ടിയെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നിർബന്ധിച്ചിരുന്നു എന്നാൽ പെൺകുട്ടിയും അതിന് തയ്യാറായില്ല. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ചവറ സിഐ അശ്വന്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ പിടിച്ച് വച്ചതിന് ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അശ്വന്തിന്റെ സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ അശ്വന്ത് തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം അശ്വന്ത് പോലീസ് സ്റ്റേഷനിൽ ആണെന്ന വിവരം ലഭിച്ച പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.