സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2023’ അവിസ്മരണീയമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്‌, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയും, മഹാബലിയേയും, മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യയേയും വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും അലയടിയായി.

 

സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

മാവേലിയായി എത്തിയ ജെഫേഴ്സൺ മാർട്ടിൻ ജനങ്ങൾക്ക് ഹസ്തദാനവും തിരുവോണ ആശംസകൾ നേർന്നും സദസ്സിനിടയിലൂടെ ആവേശം വിതറിയാണ് വേദിയിലേക്ക് നടന്നു കയറിയത്.

സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക്‌ ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.

സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക്‌ ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.

മാവേലിയോടൊപ്പം കൗൺസിലർ ടോം ആദിത്യ, സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോയിൻറ് സെക്രട്ടറി ബിന്ദു ജിസ്‌റ്റിൻ എന്നിവർ നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷത്തിനു പ്രാരംഭമായി തൂശനിലയിൽ ‘കറി വില്ലേജ്’ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി.

സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഒപ്പന, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, മാർഗ്ഗം കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ ആഘോഷസന്ധ്യയെ ആവേശോജ്ജ്വലമാക്കി.ചിരപരിചിതമല്ല എങ്കിലും വേദിയിൽ അവതരിപ്പിച്ച കഥകളി ദൃശ്യാവിഷ്‌ക്കാരം ഏവരിലും ഏറെ കൗതുകം ഉണർത്തി.

കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വന്ന വാശിയേറിയ കായികമാമാങ്കത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.

അഞ്ജലി ജേക്കബ് കോറിയോഗ്രാഫി ചെയ്യ്തു പരിശീലിപ്പിച്ച വെൽക്കം ഡാൻസ് കേരള പ്രൗഢിയും, മലയാളിത്തനിമയും വിളിച്ചോതുന്നതായി. അവതാരകരായ ടെസ്സി, ജിന്റു എന്നിവർക്കൊപ്പം പുതുതലമുറയിലെ ജോഷ് ജിസ്‌റ്റിൻ, മരിസ്സാ ജിമ്മി എന്നിവരുടെ തുടക്കം ഗംഭീരമായി.


കേരളത്തിന്റെ സമ്പത്സമൃദ്ധമായ സംസ്കാരത്തെയും,കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെയും പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്ന ഇത്തരം തനതും ബൃഹുത്തുമായ ആഘോഷങ്ങളുടെ അനുസ്മരണങ്ങൾ ശ്ലാഘനീയമാണെന്ന്’ ആശംസാ പ്രസംഗത്തിൽ സർഗ്ഗം പൊന്നോണത്തിലെ വിശിഷ്‌ടാതിഥി കൂടിയായ സ്റ്റീവനേജ് മേയർ മൈല എടുത്തു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർഗ്ഗം മെമ്പറും, സ്റ്റീവനേജ് ബോറോ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ അനീസ റെനി മാത്യുവും ഓണാഘോഷ വേദിയിൽ മേയറോടൊപ്പം എത്തി സർഗ്ഗത്തിന്റെ ആദരം ഏറ്റുവാങ്ങുകയും തുടർന്ന് ഓണാശംസ നേർന്നു സംസാരിക്കുകയും ചെയ്തു. ‘അനീസ യുവതലമുറക്ക് പ്രചോദനമാവട്ടെ’ എന്ന് മേയർ മൈല ആശംസിച്ചു.

സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി ആദർശ് പീതാംബരൻ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി. സ്റ്റീവനേജ് റോമൻ കത്തോലിക്കാ ദേവാലയങ്ങളുടെ വികാരി ഫാ. മൈക്കിൾ വൂളൻ, ലണ്ടൻ ക്നാനായ കാത്തലിക്ക് ചാപ്ലിൻ ഫാ. മാത്യു വലിയപുത്തൻപുര എന്നിവരും ഓണാഘോഷത്തിൽ സന്നിഹിതരായിരുന്നു.

തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ജോസ് ചാക്കോയും ജെസ്‌ലിൻ വിജോയും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി തേജിൻ തോമസും ജോസ് ചാക്കോയും വേദി കയ്യടക്കി. സദസ്സിനെ ഇളക്കി മറിച്ച അവരുടെ നാടൻ പാട്ടുകൾക്ക് ചുവടു വെച്ച് മേയർ സദസ്സിലേക്ക് ഇറങ്ങി വന്നത് വലിയ ഹർഷാരവം ഏറ്റു വാങ്ങുകയും കൂടെ നൃത്തം ചെയ്യുവാൻ കൂട്ടത്തോടെ വനിതകൾ മത്സരിച്ചു എത്തുകയും ആയിരുന്നു.

പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ സർഗ്ഗം അസ്സോസ്സിയേഷൻ ആദരിക്കുകയും അവർക്കുള്ള പരിതോഷകങ്ങൾ മേയർ മൈല സമ്മാനിക്കുകയും ചെയ്തു. A-Level പരീക്ഷയിൽ അനസൂയ സത്യനും, GCSE യിൽ ജോഷേൽ പൗലോയും സ്റ്റീവനേജിലെ ടോപ്പേഴ്‌സ് ആയി.

വർണ്ണാഭമായ പൂക്കളം ഒരുക്കിക്കൊണ്ട് പ്രമുഖ ആർട്ടിസ്റ്റായ ബിജു തകടിപറമ്പിൽ ഓണാഘോഷ വേദിയെ ആകർഷകമാക്കി. പിന്നണിയിൽ ഷാജി, ബോബൻ, ഷിജി എന്നിവരുടെ കരവേലകളും സഹായകമായി.

സുജാത ടീച്ചർ പരിശീലിപ്പിച്ചു് ഒരുക്കിയ സീനിയർ ഗ്രൂപ്പും, ജൂനിയർ ഗ്രൂപ്പും വേദിയിൽ നൃത്ത വിസ്മയമാണ് തീർത്തത്.

ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ്, ടെസ്സ അനി, പവിത്ര, പല്ലവി , വൈഗ, വേദ, ആദ്യ , അദ്വൈത, ഇവന്യ, അയന, ഡേവിഡ്, ജെന്നിഫർ, അന്ന, ആദ്വിക്, ഇവാ,ആന്റണി, ബ്ലെസ്സ്, ജെസ്സീക്ക, എമ്മ, വൈഗ, ഹൃദ്യ എന്നിവർ ഓണാഘോഷത്തിൽ നൃത്തച്ചുവടുകൾ കൊണ്ട് വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു.

അമ്മയും മക്കളും ചേർന്ന് നടത്തിയ ‘പരിവാർ നൃത്തി’ൽ ജീന,ടെസ്സ, മരിയ ടീമും, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ് ഏലിയാസ്‌ ഫാമിലി ടീമും ഏറെ ആകർഷകവും സുന്ദരവുമായ നൃത്തമാണ് സമ്മാനിച്ചത്.

ടെസ്സി, ആതിര, വിൽസി, അലീന, അനീറ്റ, റോസ്മി, അനഘ, വന്ദന, ശാരിക, ഡോൺ എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ജിയാ, അൽമ, എമ്മ, മിഷേൽ, അലീസ, സൈറാ, അഡോണ എന്നിവർ ചേർന്നവതരിപ്പിച്ച മാർഗ്ഗം കളിയും, ആൻ, മറീസ്സാ, ആൻഡ്രിയ, ബെനീഷ്യ, ജോസ്ലിൻ, ജിൽസ, ബ്ലെസ് എന്നിവർ ഒരുക്കിയ ഒപ്പനയും ആഘോഷത്തെ വർണ്ണാഭമാക്കി.

ബോബൻ സെബാസ്റ്റ്യൻ, ഷാജി ഫിലിപ്, അഞ്ജു മരിയ, ക്രിസ്സ് ബോസ്,  ജ്യുവൽ ജിന്റോ, എയ്ഡൻ, ക്രിസ്സി ജസ്റ്റിൻ, മിഷേൽ ഷാജി എന്നിവർ ആലപിച്ച സംഗീതസാന്ദ്രമായ ഗാനങ്ങൾ വേദിയെ ആനന്ദസാഗരത്തിൽ ആറാടിച്ചു.

പ്രിൻസൺ, എൽദോസ്, ഡിക്‌സൺ, അജീന, അന്ന, അൻസാ, അലീന, വിൽസി എന്നിവർ ചേർന്നവതരിപ്പിച്ച ‘ഫ്യൂഷ്യൻ ഡാൻസ്’ ഏറെ ശ്രദ്ധേയമായി.

 

ഫിൻകെയർ മോർട്ടഗേജ്സും, ക്‌ളൗഡ്‌ ബൈ ഡിസൈനും മുഖ്യ പ്രായോജകരായിരുന്ന ഓണാഘോഷത്തിന് 7s ട്രേഡിങ്ങും, കറി വില്ലേജും, വൈസ് ഫോക്സ് ട്യൂട്ടേഴ്സും ആഘോഷത്തിന്റെ ഭാഗമായി.

സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ് (പ്രസിഡണ്ട്), ആദർശ് പീതാംബരൻ (സെക്രട്ടറി), തേജിൻ തോമസ്(ട്രഷറർ), ടെസ്സി ജെയിംസ്(വൈസ് പ്രസിഡണ്ട്), ബിന്ദു ജിസ്‌റ്റിൻ(ജോ,സെക്രട്ടറി) ടിന്റു മെൽവിൻ (ജോ,ട്രഷറർ), കമ്മിറ്റി മെമ്പേഴ്‌സായ ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ഷാജി ഫിലിപ്പ്, ജോയി ഇരുമ്പൻ, ലൈജോൺ ഇട്ടീര, ജിന്റോ മാവറ, ബിബിൻ കെ ബി, ജോജി സഖറിയാസ്, ഷിജി കുര്യക്കോട്, ജിന്റു ജിമ്മി, എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.

എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ രാത്രി പത്തു മണിവരെ നീണ്ടു നിന്നു.