നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ