മെട്രിസ് ഫിലിപ്പ്
കേരളത്തിൽ 12 ലക്ഷം വീടുകൾ ആണ് പൂട്ടി കിടക്കുന്നത്. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ ഗ്രാമത്തിൽ 300 വീടുകൾ വിൽപ്പനക്ക് ഇട്ടിരിക്കുന്നു. കോടികൾ ചിലവഴിച്ചു പണിത വീടുകൾ പാതി വിലക്കു വരെ കൊടുക്കാൻ തയ്യാർ ആയി നിൽക്കുന്ന വീട് ഉടമസ്ഥർ.
ഒരു ഓസ്ട്രേലിയൻ സുഹൃത്ത് പറഞ്ഞ കഥ പറയട്ടെ. കോട്ടയം സ്വദേശിയായ പ്രീയപെട്ട സുഹൃത്ത് ഏതാണ്ട് 15 വർഷങ്ങൾ ആയി കുടുംബമായി ഓസ്ട്രേലിയയിൽ ജീവിക്കുന്നു. രണ്ട് വർഷങ്ങൾ കൂടുമ്പോൾ , 20/25 ദിവസങ്ങൾ നാട്ടിൽ അവധിക്ക് വരും. കുടുംബ വീട്ടിൽ താമസിക്കും. ഒരു കാർ വാടകയ്‌ക്ക് എടുത്ത് , അങ്ങ് അകലെ ഉള്ള ഭാര്യ വീട്ടിലും, കൂടാതെ സ്വന്തകാരുടെ വീട്ടിലൊക്കെ ചുറ്റി കറങ്ങി തിരിച്ചു പോകും. അദ്ദേഹത്തിന് ഒരു ആഗ്രഹം, നാട്ടിൽ ഒരു വീട് വെക്കണം. ഈ ആഗ്രഹം നാട്ടിൽ വന്നപ്പോൾ, ഒരു സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് , ഇദ്ദേഹത്തെ കൂട്ടികൊണ്ട്, പരന്നു കിടക്കുന്ന, പുഞ്ചപാടങ്ങളുടെ അടുത്തുള്ള, ഇളനീർ കൂടാരത്തിനുള്ളിലെ കസേരയിൽ പിടിച്ചിരുത്തി കൊണ്ട് 3 ചോദ്യങ്ങൾ ചോദിച്ചു.
എത്രയാണ് എസ്റ്റിമേറ്റ്, എല്ലാ വർഷവും അവധിക്ക് വരാറുണ്ടോ, പണിതിട്ടിരിക്കുന്ന വീട് ആരു നോക്കും. അദ്ദേഹം പറഞ്ഞു 60/80 ലക്ഷം വരെ, രണ്ട് വർഷം കൂടിയേ അവധിക്കു വരു, നോക്കാൻ ആരെ എങ്കിലും ഏൽപ്പിക്കണം.
അദ്ദേഹം പറഞ്ഞു, നാട്ടിൽ ഇത്രയും തുക നൽകി വീട് പണിയുന്നതിന് പകരം, ആ തുകയ്ക്കോ അതിന് മുകളിലോ മുടക്കി, ഓസ്ട്രേലിയയിൽ ഒരു വീട് കൂടി വാങ്ങി വാടകയ്ക്ക് നൽകുക. അവധിക്ക് വരുമ്പോൾ ഒരു മാസത്തേക്കു, നാട്ടിൽ വരുമ്പോൾ നിറയെ വീടുകൾ വാടകയ്ക്ക് കിട്ടും. നിലവിൽ, നാട്ടിൽ കെട്ടിട നികുതി കൂട്ടി, ഓരോ മാസവും ക്ലീൻ ചെയ്യാൻ പണം കൊടുക്കണം, മറ്റു മൈന്റ്നെൻസ് തുക വേറെ നൽകണം, കൂടാതെ രണ്ട് വർഷങ്ങൾ കൂടി അവധിക്ക് വരുമ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ മാത്രം സമയം കിട്ടുകയുള്ളു. പുതിയ വീട്ടിൽ വാങ്ങി ഇട്ടിരിക്കുന്ന ചാരു കസേരയിൽ ഇരുന്ന് ഒരെണ്ണം അടിക്കാൻ പോലും സമയം കിട്ടില്ല. സുഹൃത്ത് എല്ലാം പറഞ്ഞു കഴിഞ്ഞാലോചിച്ചപ്പോൾ ഇതെല്ലാം 100% ശരി ആണല്ലോ എന്നോർത്ത് ഓരോ കുപ്പി കള്ളും കൂടി ഓർഡർ ചെയ്ത്, നാട്ടിൽ വീട് വെക്കേണ്ട എന്ന് തീരുമാനിക്കുകയും, ആ ഉദ്ദേശിച്ച തുക കൊണ്ട് ഓസ്ട്രേലിയയിൽ പുതിയ ഒരു വീടും കൂടി വാങ്ങി വാടകയ്ക്ക് നൽകി ജീവിക്കുന്നു. ഇത് ആണ് ഇപ്പോൾ നടക്കുന്നത്.
മക്കളോടൊപ്പം വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ ഒരിക്കലും നാട്ടിൽ പോയി സ്ഥിരമായി താമസിക്കും എന്ന് ആരും ഓർക്കേണ്ട. പ്രായം കൂടുംതോറും ആരോഗ്യ പ്രശ്നങൾ ഉണ്ടാകും. പണിതിട്ടിരിക്കുന്ന വീടിന്റെ മുകൾ നിലയിൽ കയറുവാൻ കാൽ മുട്ട് സമ്മതിക്കില്ല. ഇനി വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ കൊച്ചു വീട് പണിയുക. വലിയ വീട് പണിത് ബാങ്ക് ലോൺ അടക്കുവാൻ ഓവർടൈം ചെയ്യേണ്ടി വരും. വീട് പണിയുവാൻ എളുപ്പം ആണ്, എന്നാൽ അത് മെയിന്റൈൻ ചെയ്യാൻ ആണ് പ്രയാസം.
Think twice before you act..
ആശംസകൾ,
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
Leave a Reply