പൂവാർ ∙ നെയ്യാറും കടലും ചേരുന്ന പൂവാർ പൊഴിക്കരയുടെ വശ്യത സഞ്ചാരികളെ മാടി വിളിക്കുന്നു. ഉല്ലാസത്തിനു ബോട്ടുയാത്രക്കൊപ്പം കുതിര, ഒട്ടക സവാരിയും കണ്ടൽക്കാടിന്റെ സൗന്ദര്യവും. മധ്യവേനലവധിക്കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൂവാർ ജംക്‌ഷനിൽ നിന്നാണ് ഇവിടേക്കുള്ള കരമാർഗം. ഏകദേശം ഒരു കിലോ മീറ്റർ ദൂരമെത്തുമ്പോൾ നെയ്യാറിനു സമാന്തരമായി യാത്ര ചെയ്യാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്ടൽക്കാടു കഴിഞ്ഞ് പിന്നെയും കുറച്ചൊഴുകി നെയ്യാർ പൊഴിക്കരയിലെത്തി കടലിലേക്ക് ഒഴുകിച്ചേരും.പ്രകൃതിയുടെ സാങ്കേതിക സംവിധാനമനുസരിച്ച് ചിലപ്പോൾ പൊഴി(ആറ് കടലിലേക്ക് പതിക്കുന്ന സ്ഥലം)മണൽമൂടി അടഞ്ഞു കിടക്കും. ചിലപ്പോൾ താനെ തുറക്കും.
ആ സമയം ഈ ഭാഗത്ത് ആൾ സാന്നിധ്യം അപകട സാധ്യത കൂട്ടും. കാരണം കടലിലേക്കുള്ള ഒഴുക്കിനു ശക്തി കൂടും. മുൻപ് ഈ ഭാഗത്തുണ്ടായ അപകടം മുൻനിറുത്തി ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ട്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും സ‍ഞ്ചാരികൾക്ക് അപകട സാധ്യതാ മുന്നറിയിപ്പു നൽകുന്നുണ്ട്.