വിലയേറിയ സണ്‍സ്‌ക്രീമുകള്‍ എന്‍.എച്ച്.എസ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെന്ന് റിപ്പോര്‍ട്ട്. ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിലയിലും സുരക്ഷയിലും മികച്ചു നില്‍ക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗാനിയര്‍, നിവിയ തുടങ്ങിയ ഭീമന്‍ കമ്പനികളുടെ സണ്‍സ്‌ക്രീമുകള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സണ്‍ബേണ്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഉതകുന്നവയല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള തരത്തിലുള്ള യു.വി. സംരക്ഷണം നല്‍കാന്‍ പ്രാപ്തിയുള്ളവയല്ല.

യുവിഎ പ്രൊട്ടക്ഷന്റെ ക്വാളിറ്റിയെ അടയാളപ്പെടുത്തുന്നതാണ് എ സ്റ്റാര്‍ റേറ്റിംഗ്. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ക്രീമുകളുടെ ഗുണനിലവാരം പരിശോധിക്കപ്പെടുക. അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 4 അല്ലെങ്കില്‍ 5 ഉള്ള ലോഷനുകള്‍ ഉപയോഗിക്കാനാണ് വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രമുഖ ബ്രാന്റുകളുടെ ലോഷനുകള്‍ അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 5 ലും താഴെയാണ്. അതേസമയം ഈ സണ്‍സ്‌ക്രീമുകളെക്കാളും വിലക്കുറവുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകളുടെ അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 4ന് മുകളിലുമാണ്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ലോഷനുകളായിരിക്കും ക്വാളിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോറിസണ്‍സില്‍ ലഭ്യമായിട്ടുള്ള ഗാനിയറിന്റെ സണ്‍സ്‌ക്രീമിന്റെ വില 6 പൗണ്ടാണ് (200ml). ഇതിന്റെ യുവിഎ റേറ്റിംഗ് 3* മാത്രമാണ്. ഈ ലോഷന്‍ കുട്ടികള്‍ക്ക് വേണ്ട് മാത്രം തയ്യാറാക്കിയിട്ടുള്ളതാണ്. എന്നാല്‍ മോറിസണ്‍സിന്റെ സ്വന്തം ബ്രാന്റ് കുട്ടികള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള ക്രീമിന്റെ വില 3 പൗണ്ട് (200ml) യുവിഎ റേറ്റിംഗ് 5* ഉം ആണ്. ഗാനിയറിനേക്കാല്‍ മികച്ചതെന്ന് ചുരുക്കം. ആസ്ഡയിലെ നിവിയ വിപണിയിലെത്തിച്ചിരിക്കുന്ന ക്രീമിന്റെ യുവിഎ റേറ്റിംഗ് 3*ഉം വില 4 പൗണ്ടുമാണ്(200ml) എന്നാല്‍ ആസ്ഡയുടെ സ്വന്തം ബ്രാന്റിന്റെ വില വെറും 2.39 പൗണ്ടും(200ml) യുവിഎ റേറ്റിംഗ് 5*ഉം ആണ്. ബൂട്ട്‌സിലെ നിവിയ ബ്രാന്റുകളുടെ സ്ഥിതിയും സമാനമാണ്. എസ്പിഎഫ് നിലവാരം മാത്രമല്ല യുവിഎ റേറ്റിംഗും സണ്‍സ്‌ക്രീമുകളുടെ ഗുണനിലവാരത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെന്ന് ഇക്കര്യത്തില്‍ അന്വേഷണം നടത്തിയ ചാനല്‍ അവതാരിക വ്യക്തമാക്കുന്നു.