പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന രൂപത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതോ ചില ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആംആദ്മി പാര്‍ട്ടി. ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവമായി ഉണ്ട്. ഇന്നും അത് തുടരുന്നു. ആയിരക്കണക്കിന് ആളുകളെ കൊണ്ട് വരാനുള്ള ശേഷി ഇല്ലെങ്കിലും എല്ലാ ദിവസവും പന്തലില്‍ എത്തി അവരോടൊപ്പം ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
പുതിയ ലക്കം സിനിമാ മംഗളത്തിൽ നടന് ദിലീപിന് എതിരെ മാധ്യമപ്രവര്‍ത്തകര്‍ പല്ലിശ്ശേരി വീണ്ടും. തന്നെ കൊല്ലാൻ ക്വട്ടേഷൻ ദിലപ് നൽകിയെന്നും പല്ലിശ്ശേരി ആരോപിക്കുന്നു . മകള്‍ മീനാക്ഷിക്ക് ദിലീപിന്റെ സ്വഭാവം മനസിലായി തുടങ്ങിയെന്നും മകള്‍ ഹോസ്റ്റലിലേക്ക് മാറി പഠനം തുടരാന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പരാമര്‍ശം ഉണ്ട്.എവിടെപ്പോയാലും മകള്‍ മീനാക്ഷിയെ ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് വീമ്പിളക്കാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പര്യടനത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാതെ പോയതെന്നും പല്ലിശ്ശേരി ചോദിക്കുന്നു.
എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്.
തൃശൂര്‍ പൂരം കാണാന്‍ ചാർലിയിലെ ടെസയെ പോലെ വീടു വിട്ടിറിങ്ങിയ രണ്ടു പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥിനികളെയാണ് യാത്ര പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടു. ഒരു മിനുട്ടോളം നീളുന്ന വീഡിയോയില്‍ കാണിക്കുന്നത്. ഇതിന് ശേഷം ശക്തമായ വെടിവെയ്പ്പും വീഡിയോയില്‍ കാണാം.
എന്നാൽ ഈ പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്‍ സംസ്ഥാന കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.
വ്യാഴാഴ്ച രാവിലെ പഠിക്കാന്‍ പോകുന്നെന്ന് പറഞ്ഞാണ് രണ്ട് പേരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പരാതി നല്കിയതും. പോലീസിന്റെ അന്വേഷണത്തിനിടെ ശനിയാഴ്ചയാണ് ഇരുവരും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനിടയില്‍ ഇരുവരും വിവരങ്ങള്‍ പറഞ്ഞു.
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നീറ്റ് പരീക്ഷ വിവാദത്തില്‍. ഞായറാഴ്ച നടന്ന പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് കോപ്പിടയടി തടയാനെന്ന പേരില്‍ ആവിഷ്കരിച്ച നിബന്ധനകള്‍ മൂലം കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ടിവന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്കൂളുകളില്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തി.
തൃശ്ശൂര്‍: ദേശീയപാത 47ൽ പേരാമ്പ്രയ്ക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു യുവവൈദികൻ മരിച്ചു. കുന്നംകുളം അഞ്ഞൂർ സെന്റ് ജോർജ് സിറിയൻ പള്ളി സഹവികാരിയും മൂവാറ്റുപുഴ അതിരൂപത വൈദികനുമായ ഫാ. ഫ്രാൻസിസ് പുതുപറമ്പില്‍ (28) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം.